Couverture de Yeshu Ennullathil |Kuttiachan | യേശു എന്നുള്ളത്തിൽ

Yeshu Ennullathil |Kuttiachan | യേശു എന്നുള്ളത്തിൽ

Yeshu Ennullathil |Kuttiachan | യേശു എന്നുള്ളത്തിൽ

Écouter gratuitement

Voir les détails

À propos de ce contenu audio

യേശു എന്നുള്ളത്തിൽ വന്ന നാളിൽ
എന്തുമാറ്റം വന്നു എന്നിൽ
തന്നെ ഞാനെന്നുള്ളത്തിലേറ്റതാലെ
എന്തുമോദം വന്നു എന്നിൽ

വൻവിനകൾ തൻ നടുവിൽ സഹായമേകി
എന്‍റെ പാപഭാരമെല്ലാം തന്മേലേറ്റി
ക്രൂശിൽ തൻചോര എൻ പേർക്കായൂറ്റി
എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റും
സ്വന്തമാക്കി എന്‍റെ പാപബന്ധം മാറ്റി
തൻ പിതാവൊത്തു താൻ ബന്ധമേകി
എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻ
എന്നുമെന്നും ഞാനവന്റേതൊന്നു മാത്രം
ദേഹമെൻ ദേഹിയെന്നാത്മാവും
എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കി
എന്‍റെയാശ എന്‍റെ ലാക്കും ഒന്നുമാത്രം
ഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽ
എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…

രാത്രികാലം തീർന്നിടാറായി പ്രഭാതമെത്തി
പ്രഭാതതാരം യേശു-വാനിൽ വന്നിടാറായി
എന്നുമെൻ ഗാനമിതൊന്നു മാത്രം
എന്തു മാറ്റം വന്നു എന്നിൽ(2);- യേശു…
Les membres Amazon Prime bénéficient automatiquement de 2 livres audio offerts chez Audible.

Vous êtes membre Amazon Prime ?

Bénéficiez automatiquement de 2 livres audio offerts.
Bonne écoute !
    Aucun commentaire pour le moment