Épisodes

  • നമ്മുടെ മക്കൾ നമ്മുടേതാവാൻ | ശിഹാബ് എടക്കര | Shihab Edakkara
    Jan 30 2026

    നമ്മുടെ മക്കൾ നമ്മുടേതാവാൻ | ശിഹാബ് എടക്കര

    Afficher plus Afficher moins
    23 min
  • സൂറ: അൽകഹ്ഫ് | ഭാഗം - 33 | ആയത്ത്: 86-88 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Jan 29 2026
    18:86 حَتَّىٰٓ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِى عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْمًا ۗ قُلْنَا يَٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْنًا ﴾٨٦﴿അങ്ങനെ, അദ്ദേഹം സൂര്യാസ്തമന സ്ഥലത്തു എത്തിയപ്പോള്‍, അതു കരിഞ്ചളി മയമായ ഒരു ജലാശയത്തില്‍ അസ്തമിക്കുന്നതായി അദ്ദേഹം കണ്ടു; അതിന്റെ (ജലാശയത്തിന്റെ) അടുക്കല്‍ ഒരു ജനതയെയും അദ്ദേഹം കാണുകയുണ്ടായി. നാം പറഞ്ഞു: 'ഹേ, ദുല്‍ഖര്‍നൈന്‍! ഒന്നുകില്‍ നീ (ഇവരെ) ശിക്ഷിക്കുക, അല്ലെങ്കില്‍ ഇവരില്‍ നീ ഒരു നല്ലനില ഉണ്ടാക്കിത്തീര്‍ക്കുക! (രണ്ടിലൊന്നുവേണം).حَتَّىٰ إِذَا بَلَغَ അങ്ങനെ അദ്ദേഹം എത്തിയപ്പോള്‍ مَغْرِبَ الشَّمْسِ സൂര്യന്‍ അസ്തമിക്കുന്നിടത്തു وَجَدَهَا അതിനെ അദ്ദേഹം കണ്ടു, കണ്ടെത്തി تَغْرُبُ അതു അസ്തമിക്കുന്നതായി فِي عَيْنٍ ഒരു ജലാശയത്തില്‍ حَمِئَةٍ കരിഞ്ചളിയായ وَوَجَدَ അദ്ദേഹം കാണുകയും ചെയ്തു عِندَهَا അതിനടുത്തു قَوْمًا ഒരു ജനതയെ قُلْنَا നാം പറഞ്ഞു يَا ذَا الْقَرْنَيْنِ ഹേ ദുല്‍ഖര്‍നൈന്‍ إِمَّا ഒന്നുകില്‍أَن تُعَذِّبَ നീ ശിക്ഷിക്കുക وَإِمَّا ഒന്നുകില്‍ (അല്ലെങ്കില്‍) أَن تَتَّخِذَ നീ ഉണ്ടാക്കുക, ഏര്‍പ്പെടുത്തുക فِيهِمْ അവരില്‍ حُسْنًا നല്ലതു, നല്ല നില18:87 قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُۥ ثُمَّ يُرَدُّ إِلَىٰ رَبِّهِۦ فَيُعَذِّبُهُۥ عَذَابًا نُّكْرًا ﴾٨٧﴿അദ്ദേഹം പറഞ്ഞു: 'എന്നാല്‍, ആര്‍ അക്രമം പ്രവര്‍ത്തിച്ചുവോ, അവനെ നാം ശിക്ഷിക്കുക തന്നെ ചെയ്തുകൊള്ളാം; പിന്നെ, അവന്‍ തന്റെ രക്ഷിതാവിന്റെ അടുക്കലേക്കു മടക്കപ്പെടുകയും, അപ്പോള്‍ അവന്‍ അവനെ കഠിനതരമായ ശിക്ഷ ശിക്ഷിക്കുകയും ചെയ്തുകൊള്ളുന്നതാണ്.18:88 وَأَمَّا مَنْ ءَامَنَ وَعَمِلَ صَٰلِحًا فَلَهُۥ جَزَآءً ٱلْحُسْنَىٰ ۖ وَسَنَقُولُ لَهُۥ مِنْ أَمْرِنَا يُسْرًا ﴾٨٨﴿'എന്നാല്‍, ആര്‍ വിശ്വസിക്കുകയും സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ, അവനു പ്രതിഫലമായി ഏറ്റവും നല്ലതു [സ്വര്‍ഗ്ഗം] ഉണ്ടായിരിക്കും; നമ്മുടെ കല്‍പനയില്‍നിന്നും എളുപ്പമുള്ളതു അവനോടു നാം പറയുക [കല്‍പിക്കുക]യും ചെയ്തേക്കുന്നതാണ്.'പടിഞ്ഞാറോട്ടുള്ള അദ്ദേഹത്തിന്റെ യാത്ര ഒരു സമുദ്രതീരത്തുചെന്നു അവസാനിക്കുന്നു. കറുത്തിരുണ്ട ചളിവെള്ളമുള്ളതോ, അല്ലെങ്കില്‍ ആ വര്‍ണ്ണത്തിലുള്ളതോ ആയ ഒരു ജലാശയത്തില്‍ ദിനംപ്രതി സൂര്യന്‍ മറയുന്നതായി അദ്ദേഹം കണ്ടു. സൂര്യന്‍ അസ്തമിക്കുമ്പോള്‍ സമുദ്രതീരത്തുനിന്നു ...
    Afficher plus Afficher moins
    23 min
  • അവസരങ്ങൾ പാഴാക്കാതെ നന്മയിൽ മുന്നേറാം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery
    Jan 28 2026

    അവസരങ്ങൾ പാഴാക്കാതെ നന്മയിൽ മുന്നേറാം | സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി | Sirajul Islam Balussery

    Afficher plus Afficher moins
    34 min
  • ഒറ്റപ്പെടലിൽ നിന്ന് മോചനം നേടാം | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem
    Jan 28 2026

    ഒറ്റപ്പെടലിൽ നിന്ന് മോചനം നേടാം | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem

    Malayalam Islamic motivational speech

    #MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation


    Afficher plus Afficher moins
    21 min
  • സൂറ: അൽകഹ്ഫ് | ഭാഗം - 32 | ആയത്ത്: 83-85 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Jan 28 2026
    18:83 وَيَسْـَٔلُونَكَ عَن ذِى ٱلْقَرْنَيْنِ ۖ قُلْ سَأَتْلُوا۟ عَلَيْكُم مِّنْهُ ذِكْرًا ﴾٨٣﴿(നബിയേ) 'ദുല്‍ഖര്‍നൈനി'യെ സംബന്ധിച്ചു അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: അദ്ദേഹത്തെക്കുറിച്ചു ഒരു പ്രസ്താവന ഞാന്‍ നിങ്ങള്‍ക്കു ഓതിക്കേള്‍പ്പിച്ചു തരാം.وَيَسْأَلُونَكَഅവര്‍ നിന്നോടു ചോദിക്കുന്നു عَن ذِي الْقَرْنَيْنِ ദുല്‍ഖര്‍നൈനിയെക്കുറിച്ചു قُلْ പറയുക سَأَتْلُو ഞാന്‍ ഓതിക്കേള്‍പ്പിക്കാം عَلَيْكُم നിങ്ങള്‍ക്കു مِّنْهُ അദ്ദേഹത്തെക്കുറിച്ചു ذِكْرًا ഒരു പ്രസ്താവന.മുമ്പൊരിക്കല്‍ നാം സൂചിപ്പിച്ചതുപോലെ, നബി (صَلَّى اللَّهُ عَلَيْهِ وَسَلَّمَ) തിരുമേനിയോടു അവിശ്വാസികള്‍ പലതും ചോദിക്കാറുണ്ടായിരുന്നു. അവയില്‍ ഒന്നാണ് ‘ദുല്‍ഖര്‍നൈനി’യെ സംബന്ധിച്ച ചോദ്യവും, ചോദ്യങ്ങള്‍ക്കു മറുപടി പറയുമ്പോള്‍ ചോദ്യകര്‍ത്താക്കള്‍ക്കു ഗുണപാഠങ്ങളും, ഉപദേശങ്ങളും ലഭിക്കുന്ന ഭാഗങ്ങള്‍ക്കു പ്രസക്തി നല്‍കുകയും, അല്ലാത്ത ഭാഗങ്ങളെപ്പറ്റി മൗനമവലംബിക്കുകയും ചെയ്യുന്നതു ഖുര്‍ആനിലും, ഹദീസിലും സാധാരണ കാണപ്പെടാറുള്ള ഒരു പതിവത്രെ. അതനുസരിച്ചുതന്നെയാണ് ഇവിടെയും മറുപടി നല്‍കുന്നത്. ‘ദുല്‍ഖര്‍നൈനി’ എന്ന പേരിലറിയപ്പെടുന്ന ആ മഹാന്‍ ആരായിരുന്നു? അദ്ദേഹത്തിന്‍റെ കാലവും രാജ്യവും ഏതായിരുന്നു? ആദിയായവയെപ്പറ്റി ഖുര്‍ആനിലും ഹദീസിലും പ്രസ്താവിച്ചിട്ടില്ലാത്ത സ്ഥിതിക്കു ചരിത്രകാലത്തിനു മുമ്പായിരുന്ന അദ്ദേഹത്തെക്കുറിച്ചു അധിക വിവരമൊന്നും നമുക്കു പ്രതീക്ഷിക്കുവാനില്ല. ഖുര്‍ആന്റെ മൗനത്തില്‍ ഒരു രഹസ്യം കൂടി അടങ്ങിയിട്ടുള്ളതായി കാണാം: ചരിത്രം അന്വേഷിച്ചറിയുവാനുള്ള ജിജ്ഞാസ അതു നമ്മില്‍ വര്‍ദ്ധിപ്പിക്കുന്നു.‘ഖര്‍ന്’ (قرن) എന്ന പദത്തിന്റെ ദ്വിവചനമാണ് ‘ഖര്‍നൈനി’ (قَرْنَيْنِ) ഈ വാക്കിന് ‘കൊമ്പ്, തലമുറ, നൂറ്റാണ്ട്’ എന്നൊക്കെ അര്‍ത്ഥമുണ്ട്. ‘ദുല്‍ഖര്‍നൈനി’ എന്നു പറയുമ്പോള്‍, രണ്ടു കൊമ്പുള്ളവന്‍, രണ്ടു തലമുറ – അല്ലെങ്കില്‍ രണ്ടു നൂറ്റാണ്ടു – കാലം ജീവിച്ചവന്‍’ എന്നിങ്ങിനെ അര്‍ത്ഥമാകുന്നു. രണ്ടു കൊമ്പുകള്‍കൊണ്ടു വിവക്ഷ, രണ്ടു രാജ്യങ്ങളാണെന്നും മറ്റും അഭിപ്രായങ്ങളുമുണ്ട്. ഏതായാലും ഇതു അദ്ദേഹത്തിന്റെ സാക്ഷാല്‍ പേരല്ല എന്നാണ് കരുതേണ്ടത്. അല്ലാഹുവിനറിയാം.ഖുര്‍ആന്‍ വ്യാഖ്യാതാക്കളിലും, ചരിത്രകാരന്‍മാരിലും ഒരു ...
    Afficher plus Afficher moins
    15 min
  • സൂറ: അൽകഹ്ഫ് | ഭാഗം - 31 | ആയത്ത്: 79-82 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Jan 27 2026
    18:79 أَمَّا ٱلسَّفِينَةُ فَكَانَتْ لِمَسَٰكِينَ يَعْمَلُونَ فِى ٱلْبَحْرِ فَأَرَدتُّ أَنْ أَعِيبَهَا وَكَانَ وَرَآءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴾٧٩﴿'എന്നാല്‍, (ആ) കപ്പല്‍; അത് കടലില്‍ ജോലി ചെയ്തു വരുന്ന ചില സാധുക്കളുടേതായിരുന്നു; അതിനാല്‍, ഞാന്‍ അതിനു കേടുവരുത്തണമെന്നു ഉദ്ദേശിച്ചു. (കാരണം:) അവരുടെ പിറകില്‍ എല്ലാ (നല്ല) കപ്പലും പിടിച്ചെടുത്തു കൈവശപ്പെടുത്തുന്ന ഒരു രാജാവുണ്ടായിരുന്നു.18:80 وَأَمَّا ٱلْغُلَٰمُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَآ أَن يُرْهِقَهُمَا طُغْيَٰنًا وَكُفْرًا ﴾٨٠﴿(ആ) ബാലനാകട്ടെ: അവന്റെ മാതാപിതാക്കള്‍ സത്യവിശ്വാസികളായിരുന്നു; അതിക്രമത്തിനും, അവിശ്വാസത്തിനും (മതനിഷേധത്തിനും) അവന്‍ അവരെ ബുദ്ധിമുട്ടിക്കുമെന്നു നാം ഭയപ്പെട്ടു.18:81 فَأَرَدْنَآ أَن يُبْدِلَهُمَا رَبُّهُمَا خَيْرًا مِّنْهُ زَكَوٰةً وَأَقْرَبَ رُحْمًا ﴾٨١﴿അതിനാല്‍, അവനുപകരം അവനെക്കാള്‍ പരിശുദ്ധതയില്‍ ഉത്തമനും, കരുണയില്‍ കൂടുതല്‍ അടുപ്പമുള്ളവനുമായ ഒരുവനെ (ഒരു സന്തതിയെ) അവരുടെ റബ്ബ് അവര്‍ക്കു നല്‍കണമെന്നു നാം ഉദ്ദേശിച്ചു.18:82 وَأَمَّا ٱلْجِدَارُ فَكَانَ لِغُلَٰمَيْنِ يَتِيمَيْنِ فِى ٱلْمَدِينَةِ وَكَانَ تَحْتَهُۥ كَنزٌ لَّهُمَا وَكَانَ أَبُوهُمَا صَٰلِحًا فَأَرَادَ رَبُّكَ أَن يَبْلُغَآ أَشُدَّهُمَا وَيَسْتَخْرِجَا كَنزَهُمَا رَحْمَةً مِّن رَّبِّكَ ۚ وَمَا فَعَلْتُهُۥ عَنْ أَمْرِى ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴾٨٢﴿(ആ) മതിലാണെങ്കിലോ: അത് (ആ) പട്ടണത്തിലെ അനാഥരായ രണ്ടു ബാലന്‍മാരുടേതായിരുന്നു; അതിന്റെ ചുവട്ടില്‍ അവര്‍ക്കായുള്ള ഒരു നിക്ഷേപവുമുണ്ട്; അവരുടെ പിതാവ് ഒരു നല്ല മനുഷ്യനുമായിരുന്നു. അതിനാല്‍, രണ്ടുപേരും അവരുടെ പൂര്‍ണ്ണവളര്‍ച്ച (യൗവ്വനം) പ്രാപിക്കുകയും, തങ്ങളുടെ നിക്ഷേപം അവര്‍ പുറത്തെടുക്കുകയും വേണമെന്നു നിന്റെ രക്ഷിതാവ് ഉദ്ദേശിച്ചു. നിന്റെ രക്ഷിതാവിന്റെ പക്കല്‍നിന്നുള്ള ഒരു അനുഗ്രഹമായിട്ടത്രെ (അതു). ഞാന്‍ ഇതു (ഒന്നും) എന്റെ അഭിപ്രായപ്രകാരം ചെയ്തിട്ടുള്ളതല്ല. താങ്കള്‍ക്കു ക്ഷമിക്കുവാന്‍ സാധിക്കാതിരുന്ന കാര്യങ്ങളുടെ ഉള്‍സാരം ഇതാണ്.'ഈ ലോകത്തു നടമാടുന്ന സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍, അവയ്ക്കു രണ്ടുവശങ്ങള്‍ ഉള്ളതായി കാണാം: ബാഹ്യവശവും, ആന്തരവശവും അഥവാ പ്രത്യക്ഷവും, യാഥാര്‍ത്ഥ്യവും യാഥാര്‍ത്ഥ്യവശങ്ങളെപ്പറ്റി സസൂക്ഷ്മമായി മനസ്സിലാക്കുവാനോ, വിശദവിശകലനം നടത്തുവനോ നമുക്കു ...
    Afficher plus Afficher moins
    19 min
  • സത്യ വിശ്വാസിയുടെ ലക്ഷണങ്ങൾ | സുബൈർ സലഫി
    Jan 27 2026

    സത്യ വിശ്വാസിയുടെ ലക്ഷണങ്ങൾ | സുബൈർ സലഫി#MalayalamIslamicSpeech, #MathaPrabashanam, #MalayalamDhikr, #SwalathMalayalam, #IslamicStatusMalayalam, #IslamicMalayalam, #MalayalamIslam, #IslamicReminder, #IslamicMotivation

    Afficher plus Afficher moins
    27 min
  • സൂറ: അൽകഹ്ഫ് | ഭാഗം - 30 | ആയത്ത്: 74-78 | ഖുര്‍ആന്‍ ക്ലാസ് | Qura'n Class | ഹാരിസ് ഇബ്നു സലീം | Haris Ibnu Saleem | Surah Al Kahf Malayalam
    Jan 26 2026
    18:74 فَٱنطَلَقَا حَتَّىٰٓ إِذَا لَقِيَا غُلَٰمًا فَقَتَلَهُۥ قَالَ أَقَتَلْتَ نَفْسًا زَكِيَّةًۢ بِغَيْرِ نَفْسٍ لَّقَدْ جِئْتَ شَيْـًٔا نُّكْرًا ﴾٧٤﴿എന്നിട്ടു, രണ്ടാളും പോയി. അങ്ങനെ, ഒരു ബാലനെ അവര്‍ കണ്ടുമുട്ടുകയും, ഉടനെ, അദ്ദേഹം അവനെ കൊലപ്പെടുത്തുകയും ചെയ്തപ്പോള്‍, അദ്ദേഹം [മൂസാ] പറഞ്ഞു:'നിര്‍ദ്ദോഷിയായ ഒരാളെ - മറ്റൊരാള്‍ക്കു പകരമായിട്ടല്ലാതെ - താങ്കള്‍ കൊന്നുകളഞ്ഞുവോ?! തീര്‍ച്ചയായും, ആക്ഷേപാര്‍ഹമായ ഒരു കാര്യം തന്നെയാണ് താങ്കള്‍ ചെയ്തിരിക്കുന്നത്!'18:75 ۞ قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِىَ صَبْرًا ﴾٧٥﴿അദ്ദേഹം പറഞ്ഞു: 'താങ്കളോടു, ഞാന്‍ പറഞ്ഞിട്ടില്ലേ: താങ്കള്‍ക്ക് എന്റെ കൂടെ ക്ഷമിക്കുവാന്‍ സാധ്യമാകുകയില്ലെന്ന്?!'18:76 قَالَ إِن سَأَلْتُكَ عَن شَىْءٍۭ بَعْدَهَا فَلَا تُصَٰحِبْنِى ۖ قَدْ بَلَغْتَ مِن لَّدُنِّى عُذْرًا ﴾٧٦﴿അദ്ദേഹം [മൂസാ] പറഞ്ഞു: 'ഇതിനുശേഷം വല്ലതിനെക്കുറിച്ചും ഞാന്‍ താങ്കളോടു ചോദിക്കുന്ന പക്ഷം, പിന്നെ താങ്കള്‍ എന്നോടു സഹവസിക്കേണ്ടതില്ല; എന്റെ പക്കല്‍ നിന്നു തന്നെ, താങ്കള്‍ക്കു ഒഴികഴിവു കിട്ടിക്കഴിഞ്ഞിരിക്കുന്നു.'ഹദീസില്‍ വന്നിട്ടുള്ളതുപോലെ, മൂസാ (عليه الصلاة والسلام) നബി ചോദ്യം ചെയ്യാതെ കുറേക്കൂടി ക്ഷമിച്ചിരുന്നുവെങ്കില്‍ നമുക്കു ഇനിയും പല ജ്ഞാനരഹസ്യങ്ങളും കാണുവാന്‍ സാധിക്കുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്റെ ഗുരുഭക്തിയും, സങ്കോചവും ഇങ്ങിനെ പറയുവാന്‍ അദ്ദേഹത്തെ നിര്‍ബ്ബന്ധിതനാക്കി.18:77 فَٱنطَلَقَا حَتَّىٰٓ إِذَآ أَتَيَآ أَهْلَ قَرْيَةٍ ٱسْتَطْعَمَآ أَهْلَهَا فَأَبَوْا۟ أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارًا يُرِيدُ أَن يَنقَضَّ فَأَقَامَهُۥ ۖ قَالَ لَوْ شِئْتَ لَتَّخَذْتَ عَلَيْهِ أَجْرًا ﴾٧٧﴿പിന്നേയും, അവര്‍ രണ്ടാളും പോയി. അങ്ങനെ, അവര്‍ ഒരു രാജ്യക്കാരുടെ അടുക്കല്‍ ചെന്നപ്പോള്‍, ആ നാട്ടുകാരോട് ഭക്ഷണം നല്‍കുവാന്‍ അവര്‍ ആവശ്യപ്പെട്ടു; എന്നാലവര്‍, അവരെ സല്‍ക്കരിക്കുന്നതിനു വിസമ്മതിക്കയാണ് ചെയ്തത്; അപ്പോള്‍, അവിടെ പൊളിഞ്ഞു വീഴുവാന്‍ പോകുന്ന ഒരു മതില്‍ അവര്‍ കണ്ടെത്തി. ഉടനെ, അദ്ദേഹം [ഖിള്വ്-ര്‍] അത് നേരെയാക്കി നിറുത്തി. അദ്ദേഹം [മൂസാ] പറഞ്ഞു: 'താങ്കള്‍ ഉദ്ദേശിച്ചെങ്കില്‍, അതിനു വല്ല പ്രതിഫലവും നിശ്ചയി(ച്ചു മേടി)ക്കാമായിരുന്നു!'فَانطَلَقَا എന്നിട്ടു (പിന്നെയും) രണ്ടാളും പോയി حَتَّىٰ إِذَا أَتَيَا അങ്ങനെ അവര്‍ ചെന്നപ്പോള്‍ أَهْلَ قَرْيَةٍ ഒരു രാജ്യക്കാരുടെ അടുക്കല്‍ ...
    Afficher plus Afficher moins
    20 min