Épisodes

  • മരിക്കാത്ത ഓർമ്മകൾ
    Nov 22 2025
    ജീവിതത്തിലെ വസന്ത കാലമെന്ന് വിശേഷിപ്പിക്കുന്ന കോളേജ് ജീവിതത്തിലേയ്ക്ക് ഞാൻ കാലൂന്നിയത് നമ്മുടെ പോളിടെക്നിക്കിലേയ്ക്കായിരു ന്നു. സ്കൂ‌ൾ ജീവിതം പോലെ അടിച്ച മർത്തപ്പെട്ട പ്ലാസ് ടൂ ലൈഫിൽ നിന്നും ഒരു പാട് പ്രതീക്ഷകളോടെയാണ് ഞാൻ വന്നത്. വാഹനങ്ങളുടെ കോലാഹലങ്ങ ളൊന്നും തന്നെയില്ലാത്തതികച്ചും ശാന്ത മായ അന്തരീക്ഷം അതായിരുന്നു കോളേജ് പരിസരം. കോളേജിനെക്കുറി ച്ചോർക്കുമ്പോൾ പ്രഭാതത്തിലെ മഞ്ഞു തുള്ളികളെപ്പോലെ ഒരായിരം കാര്യങ്ങ ളാണ് മനസ്സിലേയ്‌ക്കോടിയെത്തുന്നത്. ജീവിതത്തിൽ മറക്കാനാകാത്തതും ഓർമ്മിക്കാനാഗ്രഹിക്കുന്നതുമായ ഒരു പാട് നിമിഷങ്ങൾ തന്ന കാലമായിരുന്നു ഈ കോളേജിലെ പഠനകാലം. മൂന്ന് വർഷം വളരെപ്പെട്ടെന്നായിരുന്നു കടന്നു പോയത്. ഓരോ വർഷംകഴിയുമ്പോഴും കോളേജിനോടുള്ള അടുപ്പവും സ്നേഹവും കൂടിക്കൊണ്ടേയിരുന്നു. ഞങ്ങളുടെ ബാച്ച് കോളേജിൽ വരു മ്പോൾ ശ്രീമതി രമാവതി ടീച്ചറായിരുന്നു സിവിലിന്റെ ഹെഡ്. ടീച്ചറിനെകുറിച്ച് പറ യുമ്പോൾ, ഇത്രയും ക്ഷമയും സമാധാ നവുമുള്ള ടീച്ചറിനെ ഞങ്ങളാരും കണ്ടിട്ടില്ലായിരുന്നു. ഒരു പുതിയ വീട്ടിലെത്തിയ അതിഥിയെപ്പോലെ പകച്ചു നിൽക്കാതെ ഞങ്ങളെ അവിടുത്തെ അംഗങ്ങളാക്കിമാ റ്റിയതിൽ അവിടുത്തെ ഓരോ അധ്യാപ കർക്കും അനധ്യാപകർക്കും പങ്കുണ്ട്. പ്ലസ് ടൂ വിൻ്റെ തുടർച്ചയെന്നപോലെ തന്നെ ഒന്നാം വർഷം ഫിസിക്സ‌്, കെമി സ്ട്രി, മാത്‌സ്, ഇംഗ്ലീഷ് തുടങ്ങിയവുണ്ടാ യിരുന്നു. പക്ഷേ അവ പഠിപ്പിച്ചിരുന്ന അധ്യാപകരുടെ ശൈലികൾ കൊണ്ട് ഞങ്ങൾക്ക് ആ വിഷയങ്ങൾ വളരെപെ ട്ടെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. ഞങ്ങൾ മൂന്നാം വർഷമെത്തിയപ്പോൾ ശ്രീമതി രമണി ടീച്ചർ, സിവിലിൻ്റെ ഹെഡായി. വളരെ ലളിതമായ രീതിയിൽ നോട്ട്സ് തരുന്നതിൽ ടീച്ചർ എന്നും മുന്നിലായിരു ന്നു. അതുപോലെ തന്നെ വളരെ ചിട്ട യായ പഠനരീതിയും നിലനിർത്തുമായിരു ന്നു. അതോടൊപ്പം പാഠപുസ്‌തുകത്തിന് പുറത്തുള്ള ലോകത്തെക്കുറിച്ച് വേണ്ട അറിവുകൾ പകർന്നുതരാൻ ടീച്ചർ എന്നും ശ്രമിച്ചിരുന്നു. തീയറിയ്ക്കുമപ്പുറം പ്രാക്ടിക്കലായി കാര്യങ്ങൾ മനസിലാ ക്കാൻ സുധീർ സാർ ശ്രദ്ധിച്ചിരുന്നു. ശ്വാസം അടക്കിപിടിച്ചിരുന്ന് കേൾക്കുന്ന തായിരുന്നു ഡി.കെ. സിന്ധു ടീച്ചറിന്റെ ക്ലാസ്സുകൾ. താമസിച്ച് ക്ലാസിൽ വരുന്നവരോടായി ടീച്ചർ നേരത്തെ ...
    Afficher plus Afficher moins
    5 min